തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി

മുംബൈ: തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി. നായകള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്‌നേഹികള്‍ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുക്കണമെന്ന് കോടതി പറഞ്ഞു. അല്ലെങ്കില്‍ നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലെത്തിച്ച് അവയ്ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താമെന്നും കോടതി നിര്‍ദേശിച്ചു.

തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു.

നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.ബി ശുക്രെ, എ.എല്‍ പന്‍സാരെ എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം.

© 2025 Live Kerala News. All Rights Reserved.