ന്യൂഡൽഹി: സൗദി അറേബ്യയിൽ ഇന്ത്യക്കാരിയുടെ കൈവെട്ടിയ സംഭവം അപലപനീയമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രശ്നം ഇന്ത്യ സൗദിക്കുമുന്നിൽ ഉന്നയിക്കും. ട്വിറ്ററിലൂടെയാണ് സുഷമ നിലപാട് അറിയിച്ചത്. വീട്ടുജോലിക്കാരിയായ വെല്ലൂർ സ്വദേശിനിയുടെ വലതുകൈ കൈ തൊഴിലുടമ വെട്ടിമാറ്റുകയായിരുന്നു. തൊഴിൽ സ്ഥലത്തു നിന്നു രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Chopping of hand of Indian lady – We are very much disturbed over the brutal manner in which Indian lady has been treated in Saudi Arabia.
— Sushma Swaraj (@SushmaSwaraj) October 9, 2015
തമിഴ്‌നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്‌നം(55)ത്തെയാണ് വലതുകൈ നഷ്ടപ്പെട്ട നിലയിലും കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റ നിലയിലും റിയാദിലെ കിങ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
എംബസ്സി ഉദ്യോഗസ്ഥർ കസ്തൂരിയുമായി സംസാരിച്ചെന്നും എല്ലാ സഹായവും നൽകുന്നുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.