കൊച്ചി,തൃശൂര്‍,കണ്ണൂര്‍ മേയര്‍ സ്ഥാനം സ്ത്രീകള്‍ക്ക്

തിരുവനന്തപുരം:സംസ്ഥാനത്തെ ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവടങ്ങളിലെ മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്തു.   സംസ്ഥാനത്തെ 87 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ 44 സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കും, ആറ് എണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അതില്‍ മൂന്ന് എണ്ണം പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ്ഗ വിഭാഗത്തിനും സംവരണം  ചെയ്തിട്ടുണ്ട്.

മാനന്തവാടിയാണ് പട്ടിക വര്‍ഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള ഏക നഗരസഭ. പട്ടിക ജാതി സ്ത്രീകള്‍ക്കായി പന്തളം, തൃക്കാക്കര, വടക്കാഞ്ചേരി നഗരസഭകള്‍ സംവരണം ചെയ്തു. പട്ടിക ജാതികള്‍ക്കായി കോട്ടയം, ഇരിങ്ങാലക്കുട, കൊണ്ടോട്ടി നഗരസഭകള്‍ സംവരണം ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുളള നഗരസഭകള്‍ ഇനി പറയുന്നു. നെയ്യാറ്റിന്‍കര, വര്‍ക്കല, കരുനാഗപ്പളളി, അടൂര്‍, പത്തനംതിട്ട, മാവേലിക്കര, പാല, തൊടുപുഴ, തൃപ്പുണ്ണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, അങ്കമാലി, ഏലൂര്‍, മരട്, ചാലക്കുടി, ഗുരുവായൂര്‍, കുന്നംകുളം, ഷൊര്‍ണ്ണൂര്‍, പാലക്കാട്, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, കല്‍പ്പറ്റ, മട്ടന്നൂര്‍, കാസറഗോഡ്, കൊട്ടാരക്കര, ഹരിപ്പാട്, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, കൊടുവളളി, പാനൂര്‍, ആന്തൂര്‍, ഫറോക്ക്.

© 2025 Live Kerala News. All Rights Reserved.