എസ്.എന്‍.ഡി.പിയുമായി ബിജെപിയ്ക്ക് ഇഴയടുപ്പം ഉണ്ടായി… വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയെന്നത് തെറ്റായ വാര്‍ത്ത. വി മുരളീധരന്‍

തിരുവനന്തപുരം: എസ്.എന്‍.ഡി.പിയുമായി ബിജെപിയ്ക്ക ഇഴയടുപ്പം ഉണ്ടായെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍. കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാക്കാനാണ് പുതിയ ബന്ധങ്ങള്‍ക്ക് ശ്രമിക്കുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് അച്ചുതണ്ടിനോട് പ്രതിഷേധിച്ച് തുടങ്ങി. ഇത് തദ്ദേശ തിരെഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണകരമാവും. തദ്ദേശ തിരെഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ്സ് ഇതര സംഘടനകളുമായി പ്രദേശിക വിഷയങ്ങള്‍ പരിഗണിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.

© 2025 Live Kerala News. All Rights Reserved.