#Watch_Video: നമോ..നമോ…മോദിക്ക് പിറന്നാൾ സമ്മാനമായി മലയാളിയുടെ ഗാനം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിറന്നാൾ സമ്മാനമായി ‘നമോ ഭാരത്’ എന്ന ഗാനം ഒരുക്കിയിരിക്കുകയാണ് മലയാളിയായ വിജയ് മാധവ് മോദിയുടെ ജന്മദിനമായ ഇന്ന് മൊദിക്ക് ആൽബം സമ്മാനിക്കും. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് വിജയ്. ‘നമോ ഭാരത്’ എന്നാൽ നരേന്ദ്ര മോദി ഭാരതം. ഈണം പകർന്നതും പാടി അഭിനയിച്ചതുമെല്ലാം വിജയ് തന്നെയാണ്.

മുംബൈ സ്വദേശിയായ പ്രീതി വർമയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ സംഗീതം ആദ്യം മലയാളത്തിലാണു ഒരുക്കിയത്. പിന്നീടതു ഹിന്ദിയിലേക്കു മാറ്റുകയായിരുന്നു. ഡൽഹി, ഹരിദ്വാർ, വാരാണസി, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലായാണു വിഡിയോ ചിത്രീകരിച്ചത്. മോദിയുടെ പ്രസംഗത്തിലൂടെയാണ് ആൽബം ആരംഭിക്കുന്നത്. നേരത്തെ നിരവധി മലയാള ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള വിജയ് സിനിമ പിന്നണി ഗായകൻ കൂടിയാണ്.

 

© 2025 Live Kerala News. All Rights Reserved.