കര്‍ണാടക: വിജയപുരയില്‍ എസ്ബിഐ ബാങ്ക് കൊള്ള. സംഭവശേഷം കൊള്ളയടിച്ച സംഘം മഹാരാഷ്ട്രയിലേക്ക് കടന്നു. സോലാപൂരില്‍ വെച്ച് സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. കാർ ആട്ടിന്‍കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇത് ഗ്രാമവാസികള്‍ ചോദ്യം ചെയ്തതോടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഡ്രൈവര്‍ രക്ഷപെട്ടു. കാറില്‍ നിന്ന് നഷ്ടമായ സ്വര്‍ണത്തിന്റെ ഒരു ഭാഗം കണ്ടെത്തി.
ഇന്നലെ വൈകീട്ടാണു വിജയപുര ചടച്ചനയിലെ എസ്ബിഐ ബ്രാഞ്ചിലേക്ക് തോക്കുധാരികളായ അഞ്ചംഗ സംഘം കൊള്ളനടത്തിയത്. 50 പവന്‍ സ്വര്‍ണവും 8 കോടി രൂപയും നഷ്ടമായതായാണ് പ്രാഥമിക കണക്ക്. മാനേജറെയും ജീവനക്കാരെയും കയ്യും കാലം കെട്ടിയ ശേഷം മുറിയില്‍ തള്ളിയായിരുന്നു കവര്‍ച്ച നടത്തിയത്. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാല്‍ മാത്രമേ നഷ്ടത്തിന്റെ യഥാര്‍ഥ കണക്കറിയൂ.