കുഡ്‌ലു ബാങ്ക് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതി ബന്തിയോട് സ്വദേശി ഷെറീഫിനെ പൊലീസ് പിടികൂടി. കര്‍ണാടകയില്‍ നിന്നാണ് പ്രത്യേക സംഘം ഇയാളെ അറസ്റ്റു ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണവും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ചൗക്കി കുന്നിലെ അബ്ദുല്‍ മഹ്ഷൂഖ് (27), ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് സാബിര്‍ (27) എന്നിവരെയാണ് സി.ഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള നേരത്തെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് സാബിര്‍ കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുക്കുകയും അബ്ദുല്‍ മഹ്ഷൂഖ് ഗൂഢാലോചനയില്‍ പങ്കാളിയുമാണ്.

© 2025 Live Kerala News. All Rights Reserved.