കൊച്ചിയില്‍ സ്ത്രീയെ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍

കൊച്ചി: കലൂര്‍ പള്ളിമുക്ക് കവലയില്‍ സ്ത്രീയെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് 45 വയസ്സുള്ള സ്ത്രീയെ ചാക്കില്‍ കെട്ടിയിട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ കെട്ടഴിച്ച് പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലായിരുന്നു ഇവര്‍. പോലീസെത്തി ഇവരെ ആസ്പത്രിയിലാക്കിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതരും അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

© 2025 Live Kerala News. All Rights Reserved.