ഡൽഹി: ‘ഐ ലവ് മുഹമ്മദ്’ ക്യാംപയ്‌നുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ, ഇന്ത്യയുടെ സമന്വയ സാംസ്കാരിക പാരമ്പര്യത്തെ ഉയർത്തിക്കാട്ടി കോൺഗ്രസ് രംഗത്ത്. ഒരാൾക്ക് തങ്ങളുടെ ദൈവത്തോടും പ്രവാചകനോടും സ്നേഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് വാദിച്ചു.
കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേരയാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. മീരാഭായിയുടെയും സൂഫിസത്തിന്റെയും പാരമ്പര്യം കണ്ട ഐക്യമുള്ള രാജ്യത്ത്, ഏഴ് വയസ്സുള്ള ഒരു ആൺകുട്ടിയിൽ പോലും നമ്മുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ശത്രുവിനെ കാണുന്ന ഇത്തരം “കുള്ളന്മാർ” വന്നിട്ടുണ്ടെന്ന് ഖേര പറഞ്ഞു.