ദേശീയപാതയുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകില്ല; റോഡിടിയുന്ന സാഹചര്യത്തിലാണ് വൈകുക

തിരുവനന്തപുരം: തിരുവനന്തപുരത്തെ മുക്കോല മുതല്‍ കാസര്‍കോട് തലപ്പാടി വരെയുള്ള 644 കിലോമീറ്റര്‍ ദേശീയപാത ആറ് വരി പാതയാക്കുന്നതിന് മൂന്ന് മാസത്തെ കാലതാമസം നേരിടുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ചെമ്മണ്ണും മറ്റ് അസംസ്‌കൃത വസ്തുക്കളും ലഭ്യമല്ലാത്തതാണ് ഇതിന് കാരണം.. 2025 ഡിസംബറിലെ സമയപരിധി പാലിച്ച് പണി ഏതാണ്ട് പൂര്‍ത്തിയാക്കാനാകുന്ന നിലയിലാണ്. അതിനിടയിലാണ് മലപ്പുറത്ത് ദേശീയപാത 66ന്റെ പുതുതായി നിര്‍മ്മിച്ച ഭാഗത്തില്‍ തകരുകയും ഒന്നിലധികം സ്ഥലങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതും. 2025 ഡിസംബറില്‍ പണികള്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. പക്ഷേ ഇനി മാര്‍ച്ച് അവസാനമേ പ്രവൃത്തി പൂര്‍ത്തിയാവുകയുള്ളു.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം ജോലികള്‍ വേഗത്തില്‍ നടപ്പിലാക്കുന്ന കമ്പനിയാണ്. വാളയാര്‍-വടക്കാഞ്ചേരി എന്‍എച്ച് 544 ഹൈവേ വീതി കൂട്ടല്‍ 2015 ല്‍ പൂര്‍ത്തിയാക്കിയതാണ്.ഈ മാസം 19 ന് കൂരിയാട് നെല്‍വയലുകള്‍ക്ക് കുറുകെ നിര്‍മ്മിച്ച എലിവേറ്റഡ് ഹൈവേ ഭാഗത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്വം കെഎന്‍ആറിനാണ്. മെയ് 19 ന് നടന്ന മലപ്പുറം സംഭവത്തിന്റെ പേരില്‍, കേന്ദ്ര സര്‍ക്കാരിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി. ഈ കമ്പനിയിലെ കരിമ്പട്ടികയിലുള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

© 2025 Live Kerala News. All Rights Reserved.