കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടൻ മുകേഷിനെതിരെ തെളിവുകൾ. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സമാഹരിക്കാനായെന്ന് എസ്ഐടി. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണം. മരടിൽ വച്ചാണ് മുകേഷ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്സാപ് ചാറ്റുകളുണ്ടെന്നും ഇമെയിൽ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. കേസില്‍ മുകേഷിന് മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കലണ്ടർ’ സിനിമ ചിത്രീകരണത്തിനിടെയാണ് മുകേഷിനെ പരിചയപ്പെട്ടത്. വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. താനറിയാതെ അമ്മയിൽ കയറാൻ സമ്മതിക്കില്ലെന്നും പറഞ്ഞു. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ ലൈംഗികച്ചുവയോടെ അസഭ്യം പറഞ്ഞെന്നുമാണ് കേസ്. നാടകമേ ഉലകം എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ മുകേഷ് കടന്നുപിടിച്ചെന്നാണ് പരാതി. കുറ്റപത്രത്തിൽ മുകേഷിനെതിരെ തെളിവുകളുണ്ടെന്നിരിക്കെ എം എൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.