പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനർ

ന്യൂഡല്‍ഹി: എംഎൽഎ സ്ഥാനം രാജിവച്ചതിന് പിന്നാലെ പി വി അന്‍വറിനെ കേരള കണ്‍വീനറായി നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്.

ഇന്ന് രാവിലെയാണ് അന്‍വര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.

അതേസമയം, നിലമ്പൂരിൽ മത്സരിക്കാൻ ഇല്ലെന്നും യുഡിഎഫ് നിർത്തുന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും പി വി അൻവർ. തൃണമൂലിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോകും. പരിപൂർണ്ണ പിന്തുണ യുഡിഎഫിന് നൽകുമെന്നും നിലമ്പൂരിൽ വി എസ് ജോയിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കണമെന്നും പി വി അൻവർ അഭ്യർത്ഥിച്ചു.

© 2025 Live Kerala News. All Rights Reserved.