ന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകാനാവില്ല: അമിത് ഷാ

ഡൽഹി: ന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുശാസിക്കുന്നില്ല. മുസ്‌ലിങ്ങള്‍ക്ക് മാത്രമായി സംവരണം നൽകാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കുമെന്ന് പറയുന്നു. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാ​ഗക്കാരുടെ സംവരണം കുറയുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

© 2025 Live Kerala News. All Rights Reserved.