നീറ്റ് ചോദ്യ പേപ്പറിലെ പിഴവുകൾ; പരിശോധിക്കാൻ ഐഐടിയെ ചുമതലപ്പെടുത്തി സുപ്രീം കോടതി

ഡൽഹി: നീറ്റ് ചോദ്യപേപ്പറിലെ ചോദ്യങ്ങളിലെ പിഴവുകൾ പരിശോധിക്കാൻ ഐ ഐ ടി ഡയറക്ടറെ ചുമതലപ്പെടുത്തി സുപ്രീം കോടതി. വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ ചോദ്യപേപ്പർ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകണമെന്നും, നാളെ ഉച്ചക്ക് 12 മണിക്കകം പരിശോധിച്ചു റിപ്പോർട്ട് നൽകാനുമാണ് കോടതിയുടെ നിർദ്ദേശം. വാദം നാളെ കേൾക്കും.

നീറ്റ് പേപ്പറിലെ ചില ചോദ്യങ്ങളിലുള്ള അവ്യക്തത ഉണ്ടായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ഹർജിക്കാർ അടക്കം കോടതിയിൽ ഉന്നയിച്ചിട്ടുണ്ടായിരുന്ന വിഷയം. പ്രധാനമായും ചില ചോദ്യങ്ങളിൽ രണ്ട് ഓപ്‌ഷനുകൾക്കും മാർക്ക് നൽകിയിരുന്നു എന്നത് സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു . എൻസിആർടി പഴയ പുസ്തകവും, പുതിയ പുസ്തകവുമായി ബന്ധപ്പെട്ട അവ്യക്തതകളെ തുടർന്നാണ് ഇത്തരത്തിൽ മാർക്ക് നൽകേണ്ടി വന്നത് എന്നാണ് ഇന്ന് കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഒരു ചോദ്യത്തിന് രണ്ട് ഉത്തരം നൽകാനാവില്ല എന്ന് വ്യക്തമാക്കുകയും തുടർന്നാണ് പിഴവ് പരിശോധിക്കാൻ ഐഐടി ഡയറക്ടറെ ചുമതലപ്പെടുതുയത്. അതെ സമയം നീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

© 2025 Live Kerala News. All Rights Reserved.