ആരോഗ്യത്തിന് ദോഷം വരാതിരിക്കാന്‍ പിതാവിന് കോവിഡ് വാക്‌സിന്‍ നല്‍കിയില്ല; വെളിപ്പെടുത്തലുമായി ചാണ്ടി ഉമ്മന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മകന്‍ ചാണ്ടി ഉമ്മന്‍. പിതാവിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാന്‍ അദ്ദേഹത്തിന് കൊവിഡ് വാക്‌സിന്‍ നല്‍കിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വാക്‌സിന്റെ പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്റെ പുതിയ വെളിപ്പെടുത്തല്‍.

ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നല്‍കിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി പറഞ്ഞു. കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരുന്നുവെന്നും ചാണ്ടി അവകാശപ്പെട്ടു. അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്‌സിന്‍ നല്‍കാതിരുന്നതെന്നാണ് ചാണ്ടിയുടെ വിശദീകരണം. ഫേസ്ബുക്ക് ലൈവിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

© 2025 Live Kerala News. All Rights Reserved.