വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായ സംഭവം കുട്ടികള്‍ക്ക് പറ്റിയ അബദ്ധമെന്ന് പൊലീസ്

കൊല്ലം: കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായ സംഭവം കുട്ടികള്‍ക്ക് പറ്റിയ അബദ്ധമെന്ന് പൊലീസ്. റെയില്‍വേ സ്റ്റേഷന് സമീപം ഉള്ള മാവിലെ മാങ്ങയ്ക്ക് കുട്ടികള്‍ എറിഞ്ഞ കല്ലാണ് വന്ദേ ഭാരതിന്റെ ചില്ലു തകര്‍ത്തത്. ആര്‍പിഎഫും, റെയില്‍വേ പൊലീസും ഇന്നലെ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

കല്ലെറിഞ്ഞ കുട്ടികളെല്ലാം 10 വയസ്സിന് താഴെയുള്ളവരായതിനാലും അബദ്ധത്തില്‍ ട്രെയിനില്‍ കല്ല് കൊണ്ടതാണെന്നു മനസ്സിലായതിനാലും മറ്റു നടപടികള്‍ എടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇരവിപുരം കാവല്‍പുരയ്ക്ക് സമീപത്ത് വെച്ചാണ് ശനിയാഴ്ച വൈകിട്ട് 4.45ന് തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്കു പോയ വന്ദേഭാരത് ട്രെയിനിന്റെ ബി 6 ബോഗിയിലെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നത്.

© 2025 Live Kerala News. All Rights Reserved.