രാജ്യത്ത് രാത്രി കൂടി സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എത്തി!

രാജ്യത്ത് ആദ്യമായി രാത്രി സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് എത്തി. നിലവിലുള്ള 34 വന്ദേ ഭാരത് എക്സ്പ്രസുകളും പകൽ സമയത്താണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ, ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവേ രാത്രിയും വന്ദേ ഭാരതിന്റെ സേവനം ഉറപ്പുവരുത്തുന്നത്. വന്ദേ ഭാരതതിന്റെ ആദ്യ ഓവർ നൈറ്റ് ട്രെയിൻ സർവീസ് ചെന്നൈ സെൻട്രൽ-എസ്എംവിടി ബെംഗളൂരു റൂട്ടിലാണ് എത്തിയിരിക്കുന്നത്.

രാവിലെ 11:00 മണിക്ക് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പിറ്റേന്ന് വെളുപ്പിന് 4:30 ഓടെയാണ് ട്രെയിൻ ബെംഗളൂരുവിൽ എത്തിച്ചേരുക. നവംബർ 21നാണ് ഈ സർവീസ് ആദ്യമായി ആരംഭിച്ചിരിക്കുന്നത്. നിലവിൽ, സ്പെഷ്യൽ സർവീസായാണ് ഈ പുതിയ റൂട്ടിനെ പരിഗണിച്ചിട്ടുള്ളതെങ്കിലും, സർവീസ് നീട്ടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.

© 2025 Live Kerala News. All Rights Reserved.