റിപ്പബ്ലിക് ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍

റിപ്പബ്ലിക് ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. ജനുവരി 26 ന് ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രിക്കെതിരെ സംഘടിത ആക്രമണം നടത്താന്‍ ഗുണ്ടാസംഘങ്ങളോട് പന്നൂന്‍ ഭീഷണി സന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്നു. ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

1992ല്‍ അക്രമത്തിന് തുടക്കമിട്ട മുഖ്യമന്ത്രി ബിയാന്റെ പാതയാണ് മാന്‍ പിന്തുടരുന്നതെന്നും ഭീഷണി സന്ദേശത്തില്‍. പഞ്ചാബ് പൊലീസ് ഡിജിപി ഗൗരവ് യാദവിനെ കൊല്ലുമെന്നും പന്നൂന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.സിഖ് യുവാക്കളെ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലാന്‍ മുഖ്യമന്ത്രി മാന്‍ ഇന്ത്യന്‍ പൊലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്ന് സിഖ് ഫോര്‍ ജസ്റ്റിസ് സ്ഥാപകന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ആരോപിച്ചു.

© 2025 Live Kerala News. All Rights Reserved.