മുതിർന്ന നേതാക്കള്‍ യാഥാർത്ഥ്യം മറച്ചു വെച്ച് തെറ്റിദ്ധരിപ്പിച്ചെന്ന് രാഹുല്‍ഗാന്ധി, തിരിച്ചു പറഞ്ഞ് ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ യാഥാര്‍ത്ഥ്യം മറച്ച് വച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഘട്ടിലെയും പ്രമുഖ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ഗാന്ധി ആഞ്ഞടിച്ചത്. എന്നാൽ എഐസിസി നേതൃത്വത്തിനും തോല്‍വിയില്‍ പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് തിരിച്ചടിച്ചു. രണ്ടാം ഭാരത് ജോഡോ യാത്ര ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള‍െ ബാധിക്കരുതെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടിക്ക് കനത്ത ആഘാതമായെന്ന് രാഹുല്‍ ഗാന്ധി. അശോക് ഗലോട്ട്, കമല്‍നാഥ്, ദിഗ് വിജയ് സിംഗ്, ഭൂപേഷ് ബാഗേല്‍ എന്നീ നേതാക്കള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കിയ ഉറപ്പില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണ്ണമായും അവര്‍ക്ക് വിട്ടു നല്‍കി. എന്നാല്‍ യഥാര്‍ത്ഥ സാഹചര്യം മനസിലാക്കാതെ ഊതി പെരുപ്പിച്ച വിവരങ്ങള്‍ നേതൃത്വത്തെ ധരിപ്പിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചു.

© 2025 Live Kerala News. All Rights Reserved.