രാഹുലിന്റെ മലേഷ്യന്‍ യാത്രയെ പരിഹസിച്ച് ബിജെപി ബിഹാറില്‍ തെരഞ്ഞെടുപ്പ് രാഷ്ദ്രീയം ചൂടുപിടിക്കുന്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മലേഷ്യയിലേക്ക് “രഹസ്യയാത്ര” നടത്തുന്നുവെന്ന പരിഹാസവുമായി ബിജെപി. “കോണ്‍ഗ്രസ് യുവരാജാവിന് ബിഹാറിലെ ചൂടും പൊടിയുമൊന്നും ഇഷ്ടമല്ലാത്തത് കൊണ്ടാകും അദ്ദേഹം തിടുക്കത്തില്‍ ഒരിടവേള എടുത്തത്. അതോ അദ്ദേഹം തന്റെ പതിവ് “രഹസ്യയാത്രയിലാണോ °° ബിജെപി ഐടി വിഭാഗം തലവന്‍ അമിത്മാളവ്യ സമൂഹമാധ്യമമായ എക്സില്‍ പോസ്റ്റിട്ടു. രാഹുല്‍ മലേഷ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലങ്കാവി സന്ദര്‍ശിക്കുന്ന ഫോട്ടോ സഹിതമാണ് പോസ്റ്റ്.