സിനിമകളുടെ വ്യാജപ്പതിപ്പ് തടയാന്‍ കര്‍ശനനടപടികളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വ്യാജപ്പതിപ്പുകളിലൂടെ കോടികള്‍ ചോരുന്ന സിനിമാവ്യവസായത്തെ രക്ഷിക്കാന്‍ കര്‍ശനനടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജപ്പതിപ്പുകള്‍ കാണിക്കുന്ന വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ തടയാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.

പരാതി ലഭിച്ചാലുടന്‍ നടപടിയുണ്ടാവുമെന്ന് വാര്‍ത്താവിതരണമന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. നിയമലംഘനങ്ങള്‍ക്ക് മൂന്നുമാസംമുതല്‍ മൂന്നുവര്‍ഷംവരെ തടവും മൂന്നുലക്ഷംവരെയോ ഓഡിറ്റ് ചെയ്ത മൊത്തം ഉത്പാദനച്ചെലവിന്റെ അഞ്ചുശതമാനംവരെയോ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരമാണ് നടപടി. വ്യാജപ്പതിപ്പുകള്‍ സിനിമാവ്യവസായത്തിന് വര്‍ഷം 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.

© 2025 Live Kerala News. All Rights Reserved.