പിണറായി സര്‍ക്കാരിന് കീഴില്‍ കേരളം നേടിയത് വലിയ പുരോഗതി, ഇതിനെ ബിജെപിക്ക് ഭയം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ‘പിണറായി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനം നേടിയത് വലിയ പുരോഗതി. ഈ പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് സംസ്ഥാന വികസനം തടയിടാന്‍ ബിജെപി ശ്രമിക്കുമ്പോള്‍, വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് യുഡിഎഫിന്’, ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റ  അവഗണനയ്‌ക്കെതിരെ
രാജ്ഭവനു മുന്നില്‍ ഇടതുമുന്നണി ജനപ്രതിനിധികള്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘കേന്ദ്രം അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അര്‍ഹിക്കുന്ന സാമ്പത്തിക സഹായം കേരളത്തിന് ലഭിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ വികസനം തടയിടാന്‍ ബിജെപി ശ്രമിക്കുകയാണ്’, അദ്ദേഹം കുറ്റപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.