മനോജ് വധക്കേസില്‍ ജയരജാന്‍ പ്രതി ആയേക്കും

 

കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസിന്റെ ഗൂഢാലോചനയില്‍ പി. ജയരാജന്‍ പ്രതിയാകുമെന്ന് സിബിഐയുടെ കുറ്റപത്രത്തില്‍ സൂചന. നിലവില്‍ ജയരാജന്‍ പ്രതിയല്ലെന്ന് സിബിഐ ആവര്‍ത്തിച്ച് പറയുമ്പോഴും കുറ്റപത്രത്തില്‍ ഇക്കാര്യം സാധൂകരിക്കുന്ന നിരവധി വസ്തുതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട മനോജിനോട് സി.പി.എമ്മിനും പി.ജയരാജനും വിരോധമുണ്ടായിരുന്നതായി കുറ്റപത്രത്തില്‍ സൂചനയുണ്ട്.

ബി.ജെ.പിയിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിനായി, സിപിഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ പറയുന്നത്.

© 2025 Live Kerala News. All Rights Reserved.