കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി മൊഴി: ഐഎസ് ഭീകരന്‍ നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ഐഎസ് ഭീകരൻ നബീലിന്റെ മൊഴി. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു.

നബീലിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ പങ്കെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. നബീലിനെ ഈ മാസം 16 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

കേസിലെ രണ്ടാം പ്രതി നബീലിനെ കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിൽ നിന്ന് എൻഐഎ പിടികൂടിയത്. കർണാടകയിലും, തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു സെയ്ത് നബീൽ അഹമ്മദ് എന്ന നബീൽ. പാലക്കാടും തൃശൂരും വെച്ച് നടന്ന ഗൂഢാലോചനകളിൽ നബീൽ പങ്കാളിയായിട്ടുണ്ട്. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളിൽ ഒരാളാണ് നബീലെന്ന് എൻഐഎ കണ്ടെത്തി. വിദേശത്തേക്ക് കടന്നേക്കുമെന്ന സംശയത്തിൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കിയതിനിടെയാണ് വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച നബീലിനെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞയാഴ്ച പിടികൂടിയത്. പിന്നീട് കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.