ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധം; കേസ് ഏറ്റെടുത്ത് എൻഐഎ; പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ടു

ഡൽഹി പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, ലണ്ടൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 23 ന് സ്പെഷ്യൽ സെൽ സംഭവത്തിൽ കേസെടുത്തിരുന്നു. കേസ് ആഭ്യന്തര മന്ത്രാലയം ഏപ്രിൽ 13 ന് അന്വേഷണം ഏജൻസിക്ക് കൈമാറി. ഡൽഹി പോലീസ് എഫ്‌ഐആറിൽ സിഖ് തീവ്രവാദി അവതാർ സിംഗ് എന്ന ഖണ്ഡ, ഗുർചരൺ സിംഗ്, ജസ്‌വീർ സിംഗ് എന്നിവരെ പ്രധാന പ്രതികളാക്കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.