നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കും; അസം മുഖ്യമന്ത്രി

ഡല്‍ഹി: നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ നിന്നുള്ള രണ്ട് ലോക്‌സഭാ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണിപ്പൂരിലെ ബിപിയുടെ ഭാവിയെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകരോട് സജ്ജമാകാനും മേഖലയിലുടനീളം സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കാരണം മണിപ്പൂരില്‍ അവശ്യസാധനങ്ങളുടെ വില 2012 നെ അപേക്ഷിച്ച് വര്‍ധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.