റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ ഏഴിടങ്ങളില്‍ സ്‌ഫോടനം; പിന്നില്‍ ഉള്‍ഫയാണെന്ന് പൊലീസ്

ഗുവാഹാട്ടി: രാജ്യം 68ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമില്‍ മൂന്നു ജില്ലകളിലായി ഏഴിടങ്ങളില്‍ സ്‌ഫോടനം. ദിബ്രുഗഢ്, ഛരായ്ദിയോ, ടിന്‍സുകിയ ജില്ലകളിലാണ് സ്‌ഫോടനം നടന്നത്.ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും ആളപായമില്ലെന്നും അസം ഡിജിപി മുകേഷ് പറഞ്ഞു. ദിബ്രുഗയിലെ പരേഡ് ഗ്രൗണ്ടിന് 500 മീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. ഛരായ്ദിയോയില്‍ പെട്രോള്‍ പമ്പിനടുത്തുമാണ് സ്‌ഫോടനം നടന്നത്. നിരോധിത സംഘടനയായ ഉള്‍ഫയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. റിപ്പബ്ലിക് ദിനം ബഹിഷ്‌ക്കരിക്കാന്‍ ഉള്‍ഫയടക്കുള്ള സംഘടനകള്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.