ഒബാമയുടെ വസതിയിലേക്ക് സ്ഫോടക വസ്തുക്കളുമായി കടക്കാൻ ശ്രമം: യുവാവ് പിടിയില്‍

വാഷിംഗ്ടണ്‍ ഡിസിയിലെ ബരാക് ഒബാമയുടെ വസതിയ്ക്ക് സമീപം സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയില്‍. സിയാറ്റിലില്‍ നിന്നുള്ള 37 കാരനായ ടെയ്ലര്‍ ടാരന്റോയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒബാമയുടെ വീടിന് സമീപം ടാരന്റോയെ കണ്ട രഹസ്യ ഏജന്റുമാര്‍ അദ്ദേഹത്തെ പിന്തുടരുകയായിരുന്നെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒബാമയുടെ വസതിയിലേക്ക് കടക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ പോലീസ് പിടികൂടുകയായിരുന്നു.

അറസ്റ്റിനിടെ ടാരന്റോയുടെ വാന്‍ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അതില്‍ ഒന്നിലധികം ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉണ്ടായിരുന്നുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തില്‍ പങ്കാളിയായതുമായി ബന്ധപ്പെട്ട് ഈ യുവാവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.