‘മോദിയെ കാണണമെന്ന് എൻ്റെ വലിയ ആഗ്രഹമായിരുന്നു’: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ

ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെൻ്റ് പ്രധാനമന്ത്രിയുടെ ഒഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഒപ്പമുണ്ടായിരുന്നു. കേരളത്തിൽ ക്രിസ്ത്യൻ വിഭാഗം ബിജെപിയുമായി അടുക്കുന്നു എന്ന വർത്തകൾക്കിടെയാണ് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

സഭാ നേതൃത്വം നടത്തുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രിക്ക് കാതോലിക്കാ ബാവ ഈസ്റ്റർ ആശംസ നേർന്നു. കോട്ടയത്തെ സഭാ ആസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ക്ഷണിച്ചു. സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന് എൻ്റെ ആഗ്രഹമായിരുന്നുവെന്ന് സഭാധ്യക്ഷൻ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

© 2025 Live Kerala News. All Rights Reserved.