എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്ന് പുത്തരിക്കണ്ടത്ത് സമാപനം;സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രചാരണത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും പിടിമുറുക്കിയ വിവാദങ്ങളുടെ കൂടി കുരുക്കഴിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ സമാപിക്കുന്നത്.

വൈകീട്ട് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ സംഘടനാ തലപ്പത്ത് എംവി ഗോവിന്ദന്‍റെ പദവി ഉറപ്പിക്കുന്നതു കൂടിയായി ജാഥ.

അസമയത്തെ പ്രഖ്യാപനം കൊണ്ട് പാര്‍ട്ടി അണികളെ പോലും അമ്ബരപ്പിച്ച ജനകീയ പ്രതിരോധ ജാഥ പുരോഗമിച്ചത് അത്രയും അപ്രതീക്ഷിത സംഭവങ്ങളിലൂടെയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം, ഒപ്പം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിച്ച വിവാദങ്ങളില്‍ രാഷ്ട്രീയ വിശദീകരണം. കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ ഒരുമാസം നീണ്ടു നിന്ന ജാഥയുടെ പുരോഗതി പക്ഷെ പ്രതീക്ഷിത സംഭവങ്ങള്‍ക്കെല്ലാം അപ്പുറത്തായിരുന്നു. തില്ലങ്കേരി ബന്ധത്തില്‍ തുടങ്ങി മുഖ്യമന്ത്രിയുടെ സുരക്ഷക്കും ബജറ്റിലെ അധിക നികുതി നിരി‍ദ്ദശങ്ങള്‍ക്കും എതിരായി ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങളെ വരെ നേരിട്ട് ജാഥയിലെ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെ അസാന്നിധ്യം വിവാദമായി. പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന വിവാദങ്ങളില്‍ അസംതൃപ്തി മുഴുവന്‍ പ്രകടമാക്കി ഇപി ജാഥയിലണി ചേര്‍ന്നത് പകുതി കേരളം പിന്നിട്ട ശേഷമാണ്.

© 2025 Live Kerala News. All Rights Reserved.