ആലപ്പുഴ: ആലപ്പുഴയിലെ ജില്ലയിലെ സിപിഎമ്മിലെ കളകൾ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോർട്ടിങ്ങിലാണ് ഗോവിന്ദന്‍റെ മുന്നറിയിപ്പ്.
പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം “കളകൾ ” ഉള്ളത്. അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റു.അവരെ ഒഴിവാക്കുന്നതിന്‍റെ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ല- പാർട്ടി സെക്രട്ടറി വ്യക്തമാക്കി.
കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്‍പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.