കോയമ്പത്തൂർ സ്ഫോടനക്കേസ്: വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ബെം​ഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ആണ് റെയ്ഡ്. ഇന്ന് പുലർച്ചെ മുതൽ ആണ് സംസ്ഥാനങ്ങളിൽ റെയ്ഡ് തുടങ്ങിയത്. ആകെ 60 ഇടങ്ങളിൽ ആണ് റെയ്ഡ് നടക്കുന്നത്.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കോയമ്പത്തൂർ ഉക്കടത്തെ കോട്ട ഈശ്വരൻ ക്ഷേത്രത്തിന് മുന്നിൽ ഒക്ടോബർ 23-നാണ് സിലിണ്ടർ സ്ഫോടനത്തില്‍ ജമേഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടത്.

© 2025 Live Kerala News. All Rights Reserved.