തവാങ് സംഘർഷം: ആദ്യ പ്രതികരണവുമായി ചൈന

ബെയ്‌ജിങ്‌: തവാങ് സംഘർഷത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യൻ അതിർത്തിയിൽ സ്ഥിതി സുസ്ഥിരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎപിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കിഴക്കൻ ലഡാക്കിൽ ഇരുപക്ഷവും തമ്മിൽ 30 മാസത്തിലേറെയായി തർക്കം തുടരുകയാണ്. ഇതിനിടെയാണ് തവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ ഏറ്റുമുട്ടൽ നടന്നത്.

‘ചൈന-ഇന്ത്യ അതിർത്തിയിലെ സ്ഥിതി മൊത്തത്തിൽ സുസ്ഥിരമാണ്. നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ അതിർത്തി പ്രശ്നത്തിൽ ഇരുപക്ഷവും തടസമില്ലാത്ത സംഭാഷണം നടത്തി,’ വാങ് വെൻബിൻ വ്യക്തമാക്കി. ഡിസംബർ ഒൻപതിനാണ് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയത്. ഇതിന് ശേഷമുള്ള ചൈനയുടെ ആദ്യ പ്രതികരണമാണിത്.

© 2025 Live Kerala News. All Rights Reserved.