‘ഡൽഹിയാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ സിറ്റി എന്നാണ് ഞാൻ കരുതിയത്, എന്നാൽ അത് ഹൈദരാബാദ് ആണ്’ രാഹുൽ ഗാന്ധി

ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയിൽ ടിആർഎസിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. യാത്ര ഹൈദരാബദിൽ പ്രവേശിച്ചപ്പോഴാണ് രാഹുൽ ​ഗാന്ധിയുടെ വിമർശനം. ഡൽഹിയാണ് രാജ്യത്തെ ഏറ്റവും മലിനമായ സിറ്റി എന്നാണ് താൻ ആദ്യം കരുതിയിരുന്നതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ ടിആർഎസ് സർക്കാർ ഹൈദരാബാദിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം വളരെ താഴ്ത്തി ഇതോടെ മലിനമായ ന​ഗരം ഹൈദരാബാദാണെന്ന് മനസ്സിലാക്കി.

ഇവിടെ നടക്കേണ്ട അടിസ്ഥാന സൗകര്യ വികസനം നടക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ‘മോദിജി വിളിച്ചാൽ ഒരു സെക്കൻഡ് പോലും വൈകാതെ മുഖ്യമന്ത്രി കെസിആർ മറുപടി നൽകിയിരിക്കും. മോദിജിയാണ് നിങ്ങളുടെ മുഖ്യമന്ത്രിക്ക് ഉത്തരവുകൾ നൽകുന്നത്. ഇന്ന് ഇത് ചെയ്യണമെന്നും നാളെ അതു ചെയ്യണമെന്നുമുളള മോദിയുടെ ഉത്തരവുകൾ ചന്ദ്രശേഖർ റാവു നടപ്പാക്കുമെന്നും’ രാഹുൽ ​ഗാന്ധി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.