രാജ്യത്തിന് ഐശ്വര്യം വരാന്‍ കറന്‍സികളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി | രാജ്യത്തിന് ഐശ്വര്യം വരാന്‍ പുതിയ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ലക്ഷ്മീ ദേവിയുടേയും ഗണപതിയുടേയും അടക്കമുള്ള ചിത്രങ്ങള്‍ അച്ചടിക്കണമെന്നാണ് അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നമ്മള്‍ എത്ര പ്രയത്‌നിച്ചിട്ടും, ദേവന്മാരും ദേവതകളും നമ്മെ അനുഗ്രഹിക്കുന്നില്ലെങ്കില്‍ ചിലപ്പോള്‍ നമ്മുടെ പരിശ്രമം വിജയിക്കില്ല. നമ്മുടെ കറന്‍സി നോട്ടുകളില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ഫോട്ടോകള്‍ വേണമെന്ന് ഞാന്‍ പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിക്കുന്നു- കെജരിവാള്‍ പറഞ്ഞു മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെചിത്രമുണ്ട് .ഇന്തോനേഷ്യക്കതാവാമെങ്കില്‍ നമുക്ക് എന്തുകൊണ്ട് ആയിക്കൂടെന്നും കെജരിവാള്‍ ചോദിച്ചു

© 2025 Live Kerala News. All Rights Reserved.