പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 1,061 പേര്‍ മരിക്കുകയും 1,343 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.33 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ ‘പാകിസ്ഥാനില്‍ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ കാണുമ്പോള്‍ അതിയായ സങ്കടമുണ്ട്. ഈ പ്രകൃതിദുരന്തത്തില്‍ ഇരയായവരുടെയും പരിക്കേറ്റവരുടെയും ദുരിതബാധിതരുടെയും കുടുംബങ്ങളോടും ഞങ്ങള്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. എത്രയും വേഗം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു’ പ്രധാനമന്ത്രി കുറിച്ചു.
രാജ്യത്തെ 116 ജില്ലകളിലായി 33 ദശലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം കന്നുകാലികള്‍ വെള്ളപ്പൊക്കത്തില്‍ കാണാതായപ്പോള്‍ രണ്ട് ദശലക്ഷം ഏക്കര്‍ കൃഷിഭൂമിയെ പ്രളയം ബാധിച്ചതായി പാകിസ്ഥാനിലെ കാര്‍ഷിക മേഖല . ഈ സാഹചര്യത്തില്‍ പച്ചക്കറികള്‍ക്കെല്ലാം രാജ്യത്ത് വില ഉയര്‍ന്നു്. സാമ്പത്തിക പ്രതിന്ധി നേരിടുന്നതിനിടെ വെള്ളപ്പൊക്കം സര്‍ക്കാരിനെ ഇരട്ടി പ്രശ്‌നങ്ങളിലാക്കി.

© 2025 Live Kerala News. All Rights Reserved.