ഓരോ ഭാരതീയനും ഇത് അഭിമാന മുഹൂര്‍ത്തം… അമേരിക്കയുടെ 9 ഉപഗ്രഹങ്ങള്‍ ISRO വിക്ഷേപിക്കും..

ഇന്ത്യൻ ബഹിരാകാശ ഏജന്‍സി ഐ‌എസ്‌ആര്‍‌ഒ ഏറെ മുന്നിലെത്തിയിരിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് സജീവമായ അമേരിക്ക വരെ ഐ‌എസ്‌ആര്‍‌ഒയുടെ സഹായം തേടാൻ തുടങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ വാർത്ത അമേരിക്കയുടെ 9 ഉപഗ്രഹങ്ങൾ ഐ‌എസ്‌ആര്‍‌ഒ വിക്ഷേപിക്കുമെന്നതാണ്.

ഇത് സംബന്ധിച്ച് നേരത്തെ തന്നെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ഐ‌എസ്‌ആര്‍‌ഒയുമായി കരാറൊപ്പിട്ടിരുന്നു. 2015-16 ല്‍ കാലയളവിൽ ഒൻപത് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ‍കരാർ. അമേരിക്കയുടെ ഒന്‍പത് നാനോ, മൈക്രോ ഉപഗ്രഹങ്ങള്‍ ഐ‌എസ്‌ആര്‍‌ഒ ബഹിരാകാശത്തെത്തിക്കും.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായാണ് ഐഎസ്ആർഒ ഇത് സംബന്ധിച്ച് കരാര്‍ ഒപ്പിട്ടത്. അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കുന്നത് ഇത് ആദ്യമാണ്.

ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാനായി ഐഎസ്ആര്‍ഒയുമായി കരാര്‍ ഒപ്പിടുന്ന ഇരുപതാമത്തെ രാജ്യമാണ് അമേരിക്ക.

© 2025 Live Kerala News. All Rights Reserved.