പിടിയിലായ പാക് ഭീകരനെ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്‌തേക്കും

 

ന്യൂഡല്‍ഹി: ഇന്നലെ ജമ്മുകശ്മീരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദിനെ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്‌തേക്കും. ഇയാളെ ഇപ്പോള്‍ ജമ്മുവിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം ചോദ്യംചെയ്തുവരികയാണ്. പറയുന്നകാര്യങ്ങള്‍ ഇടയ്ക്കിടെ ഇയാള്‍ മാറ്റിപ്പറയുന്നത് ചോദ്യംചെയ്യുന്നവരെ കുഴക്കുന്നുണ്ട്. ആദ്യം കാസിംഖാന്‍ എന്നു പരിചയപ്പെടുത്തിയ ഇയാള്‍ പിന്നീട് ഉസ്മാനാണു താനെന്നും ഒടുവില്‍ മുഹമ്മദ് നവീദാണെന്നും മാറ്റിപ്പറഞ്ഞു. നുഴഞ്ഞുകയറിയ പാത ഇയാളില്‍നിന്നു മനസ്സിലാക്കാനാണ് അധികൃതരുടെ ശ്രമം.

ഇന്ത്യയിേലക്കു നുഴഞ്ഞുകയറിയത് ഹിന്ദുക്കളെ കൊല്ലാനാണന്നാണ് ഇയാള്‍ പറയുന്നത്. ”ഞങ്ങള്‍ പാകിസ്താനില്‍നിന്നാണു വന്നത്. 12 ദിവസമായി ഇവിടെയെത്തിയിട്ട്. ഈദിവസമെത്രയും കാട്ടിലൂടെ നടക്കുകയായിരുന്നു. എന്റെ പങ്കാളി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചിലപ്പോള്‍ ഞാനും കൊല്ലപ്പെട്ടേക്കാം. എങ്കിലത് അല്ലാഹുവിന്റെ പേരിലായിരിക്കും” നവീദ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.