ശിവരാത്രിദിനത്തില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാനിലെ പത്ത് ഭീകരര്‍ ഗുജറാത്തിലേക്ക് കടന്നു; ജാഗ്രത പുലര്‍ത്തണമെന്ന് പാക് സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

അഹമ്മദാബാദ്: ശിവരാത്രദിനത്തില്‍ ഭീകരാക്രമണം നടത്തുന്നതിനാണ് ലഷ്‌കര്‍ ഇ തോയ്ബയിലേയും ജയ്ഷ് ഇ മുഹമ്മദിലേയും പ്രവര്‍ത്തകരായ ഫിദായീനുള്‍ ഗുജറാത്തിലെത്തിയതായി പാക് സുരക്ഷവിഭാഗം ഇന്ത്യന്‍ സുരക്ഷാവിഭാഗത്തിന് മുന്നറിയിപ്പ് നല്‍കി. പത്ത് ഭീകരരാണ് ഗുജറാത്തിലേക്ക് കടന്നത്. പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ(എന്‍എസ്എ) ജാസിര്‍ ഖാന്‍ ജഞ്ച്വ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ അജിത് ദൊവാലിനെയാണ് മുന്നറിയിപ്പ് നല്‍കിയത്. അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ സുരക്ഷ ശക്തമാക്കി. ശിവരാത്രി ദിവസം ആക്രമണം നടത്താനായിരിക്കും ഭീകരര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗുജറാത്തിലെ ആരാധാനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.