പോണ്‍ സൈറ്റുകളുടെ നിരോധനത്തിനെതിരെ പ്രതാപ് പോത്തന്‍…

കൊച്ചി: പോണ്‍ സൈറ്റുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്രതാരം പ്രതാപ് പോത്തന്‍. ഇന്ത്യയില്‍ സ്വയംഭോഗം നിരോധിച്ചെന്നും അടുത്തഘട്ടം വരിയുടയ്ക്കലാണെന്നും പ്രതാപ് പോത്തന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ പരിഹസിച്ചു. ഇത്തരം നടപടികള്‍ മൗലികാവകാശത്തിന് മേലുളള കടന്നുകയറ്റമാണെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഇന്ത്യയില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേന്ദ്ര ടെലികോം ആന്‍ഡ് ഐടി മന്ത്രി നേരത്തെ പോണ്‍ സൈറ്റുകള്‍ നിരോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യതയില്‍ നീലച്ചിത്രങ്ങള്‍ കാണുന്നത് നിയമവിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി വ്യക്തി സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നതെന്നാണ് പലരും പറയുന്നത്. ബീഫും, മാഗിയും നിരോധിച്ചതിനു പിന്നാലെ പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് പൊതു വികാരം.

Untitled-14

© 2025 Live Kerala News. All Rights Reserved.