കനത്ത മഴ; പാളത്തില്‍ മണ്ണിടിഞ്ഞു;ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയില്‍ റെയില്‍ പാളങ്ങളില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. പാറശ്ശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗര്‍ കോവില്‍ റൂട്ടില്‍ പൂര്‍ണ്ണമായും ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. നഗര്‍ കോവില്‍ കോട്ടയം പാസഞ്ചര്‍ ട്രെയിനും നാളെ പുറപെടേണ്ട ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. അനന്തപുരി, ഐലന്‍ഡ് എക്‌സ്പ്രസ്സ് എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി നാഗര്‍ കോവിലില്‍ നിന്നായിരിക്കും പുറപെടുക.തിരുവനന്തപുരം നഗരസഭ മഴക്കെടുതികള്‍ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നഗരസഭയില്‍ സജ്ജമാക്കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.