എയ്ഡഡ് അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ലെന്ന ഉത്തരവിന് സ്റ്റേ

ന്യൂ ഡല്‍ഹി: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയുടെ സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നല്‍കി. നേരത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷന്‍ ബെഞ്ചാണ് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചട്ടം എടുത്തുകളഞ്ഞത്. ഉത്തരവിന് സ്റ്റേ വന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യപകര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്

© 2025 Live Kerala News. All Rights Reserved.