രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ശശികല

ചെന്നൈ: തമിഴ്​നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ രാഷ്​ട്രീയം ഉപേക്ഷിച്ച്‌ ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന​ വി.കെ ശശികല. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന്​ ശശികലയെ പുറത്താക്കിയിരുന്നു. അനധികൃത സ്വത്ത്​ സമ്ബാദന കേസില്‍ ജയിലിലായിരുന്ന ശശികല ആഴ്ചകള്‍ക്ക്​ മുമ്ബാണ്​ ജയില്‍ മോചിതയായത്​.

തിരഞ്ഞെടുപ്പില്‍ ഡി.എം.കെയെ പരാജയപെടുത്തുകയാണ് ലക്ഷ്യം. അണ്ണാ ഡി.എം.കെ ഭരണം തുടരണമെന്നാണ് ജയലളിതയുടെ സ്വപ്നമെന്നും, അത് നിറവേറ്റണമെന്നും പ്രവര്‍ത്തകരോട് ശശികല ആവശ്യപ്പെട്ടു. ജയലളിത ജീവിച്ചിരുന്നപ്പോഴും താന്‍ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. ജയലളിതയുടെ മരണശേഷവും അതിന് ആഗ്രഹമില്ല. തന്റെ പാര്‍ട്ടി ജയിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കും. ജയലളിതയുടെ പാരമ്ബര്യം തമിഴ്നാട്ടില്‍ നില നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയിലിലായിരുന്ന ഇവര്‍ ഈ​ മാ​സം ഒ​ന്‍​പ​തി​ന്​ ബം​ഗ​ളൂ​രു​വി​ല്‍​ നി​ന്ന്​ ചെ​ന്നൈ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ യോ​ജി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും​ ശ​ശി​ക​ല ചൂണ്ടിക്കാട്ടിയി​രു​ന്നു.

© 2025 Live Kerala News. All Rights Reserved.