കര്‍ഷക നിയമങ്ങള്‍ ഒരു പരീക്ഷണം, ആവശ്യമെങ്കില്‍ ഭേദഗതി ചെയ്യും; രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷമെങ്കിലും നടപ്പാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഡല്‍ഹിയില്‍ നടന്ന റാലിയില്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷമെങ്കിലും നടപ്പാക്കാന്‍ അനുവദിക്കണമെന്നും കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാല്‍ അവ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കട്ടെ. ഇത് ഒരു പരീക്ഷണമായി ശ്രമിക്കാം, കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍, സാധ്യമായ എല്ലാ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ തയ്യാറാകും,’ ഡല്‍ഹിയില്‍ നടന്ന റാലിയില്‍ രാജ്നാഥ് സിങ് പറഞ്ഞത്.

© 2025 Live Kerala News. All Rights Reserved.