കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമായി ഷാരുഖ് ഖാനും

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാനും. തന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി.

ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ ഇപ്പോൾ കോവിഡ് പ്രതിരോധന പ്രവർത്തനങ്ങളിലും പ്രവര്‍ത്തിച്ചു വരികയാണ്. ഒപ്പം ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് നന്ദിയുമറിയിച്ചു.

© 2025 Live Kerala News. All Rights Reserved.