കേന്ദ്ര ഏജൻസികൾ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി : കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. കേന്ദ്ര ഏജൻസികളെ കേന്ദ്രം സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ നടപടി സ്വീകരിച്ചിരുന്നു. ബിനീഷ് കോടിയേരി പാർട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റിൽ പാർട്ടിക്ക് ധാർമിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരിൽ കോടിയേരി രാജിവയ്‌ക്കേണ്ട ആവശ്യമെന്താണെന്നും സീതാറാം യെച്ചൂരി ചോദിച്ചു. തെരഞ്ഞെടുപ്പിൽ മതേതരപാർട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കും. ബംഗാളിൽ കോൺഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.