പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കിടെ ഉണ്ടായ പൊലീസ് നടപടി; യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ലക്നോ: ഉത്തര്‍പ്രദേശിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കിടെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി നല്‍കിയ പരാതിയിലാണ് നടപടി. ആറ് ആഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ സംസ്ഥാനത്തത്തെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രിയങ്ക ഗാന്ധി കമ്മീഷനില്‍ പരാതി നല്‍കിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംഘർഷത്തിൽ യു.പിയിൽ 20 പേർ മരിച്ചിരുന്നു. ബിജ്‌നോര്‍, മീററ്റ്, കാണ്‍പൂര്‍, ഫിറോസാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തത്.

© 2025 Live Kerala News. All Rights Reserved.