ആര്‍ഇസിപി കരാര്‍: ഇന്ത്യ ഒപ്പിടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മേഖലാ സമഗ്ര സാമ്ബത്തിക പങ്കാളിത്ത (ആര്‍.സി.ഇ.പി) കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16 രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരം അനുവദിക്കുന്നതിനുള്ളതായിരുന്നു കരാര്‍. എന്നാല്‍ ഇന്ത്യയുടെ ആശങ്ക പരിഹരിക്കുന്നതല്ല കരാറെന്ന് പറഞ്ഞാണ് പിന്മാറുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

ചരക്ക്, സേവന,നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ കരാര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവാണിജ്യ മേഖല സൃഷ്ടിക്കാനുള്ള ആര്‍.ഇ.സി.പി കരാറിലെ ചില വ്യവസ്ഥകളില്‍ ഇളവു വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചര്‍ച്ചകള്‍ പൂര്‍ണതയിലെത്തിയില്ല. ഇന്ത്യ ഒഴികെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

© 2025 Live Kerala News. All Rights Reserved.