ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായി നടത്തും; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായി നടത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബര്‍ 30 നാണ് ഒന്നാംഘട്ടം. ഡിസംബര്‍ ഏഴ്, 12, 16, 20 എന്നീ തീയതികളില്‍ തുടര്‍ന്നുള്ള നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനവും. ഇത്തരത്തിലുള്ള സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലും ഹരിയാണയിലുമാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ 21-നായിരുന്നു വോട്ടെടുപ്പ്.

© 2025 Live Kerala News. All Rights Reserved.