കേന്ദ്രജീവനക്കാരുടെ ഡിഎയിൽ 5 ശതമാനം വർധന

ന്യൂഡൽഹി
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) അഞ്ചുശതമാനം വർധിപ്പിച്ചു. 12 ശതമാനത്തിൽ നിന്ന്‌ 17 ശതമാനമായാണ്‌ വർധിപ്പിച്ചത്‌. 50 ലക്ഷത്തോളം ജീവനക്കാർക്കും 65 ലക്ഷം വിരമിച്ച ജീവനക്കാർക്കും ഇത്‌ ഗുണമാകും.

ജൂലൈ മുതൽ ഡിഎ വർധന നിലവിൽ വരും. സർക്കാരിന്‌ 16,000 കോടിയുടെ അധിക ചെലവുണ്ടാകും. ഏഴാംശമ്പള കമീഷൻ ശുപാർശ പ്രകാരമാണ്‌ വർധന.

© 2025 Live Kerala News. All Rights Reserved.